പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. പുലര്‍ച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. റോഡിന്‍റെ ഇടതുവശത്തോട് ചേര്‍ന്ന് ഒരു ട്രെയ്‍ലര്‍ നിര്‍ത്തിയിട്ടിരുന്നു. ഈ വാഹനത്തിന്‍റെ പിറകില്‍പ്പോയി ഇടിക്കുകയായിരുന്നു കാര്‍. കാറിന്‍റെ മുന്‍വശം ട്രെയ്‍ലറിന്‍റെ ഉള്ളിലേക്ക് ഇടിച്ചുകയറി. ബിജുക്കുട്ടനൊപ്പം ഉണ്ടായിരുന്ന ആളാണ് കാര്‍ ഓടിച്ചിരുന്നത്.
അപകടത്തില്‍ നടന്‍റെ കൈവിരലിനാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് തലയ്ക്കാണ് പരിക്ക്. ഇരുവര്‍ക്കും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം ഒപ്പമുണ്ടായിരുന്ന ആളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിജുക്കുട്ടന്‍റെ നില ഗുരുതരമല്ല. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
Post a Comment