മലപ്പുറം: മലപ്പുറത്ത് വൻ കവർച്ച. സ്ഥലം വിറ്റ പണവുമായി പോയ കാർ തടഞ്ഞുനിർത്തി അടിച്ചുതകർത്ത് കവർന്നത് 2 കോടി രൂപ.മലപ്പുറം നന്നമ്ബ്രയിലാണ് കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി രൂപ കവർന്നത്. തെന്നല അറക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവർ സഞ്ചരിച്ച കാറാണ് നന്നമ്ബ്ര തെയ്യാലിങ്ങള്‍ ഹൈസ്കൂള്‍ പടിയില്‍ വെച്ച് രാത്രി 9.50 ഓടെ മോഷ്ടാക്കള്‍ തകർത്തത്. കൊടിഞ്ഞിയില്‍ നിന്ന് സ്ഥലം വിറ്റ 1.95 കോടി രൂപയുമായി കാറില്‍ വരുമ്ബോള്‍ എതിരെ വന്ന കാർ നിർത്തി മാരകായുധങ്ങളുമായി എത്തിയ നാലംഗ സംഘം വണ്ടി അടിച്ചു തകർത്ത് ബാഗില്‍ സൂക്ഷിച്ച പണം കവരുകയായിരുന്നു. സംഭവ ശേഷം സംഘം പെട്ടന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മലപ്പുറത്ത് വൻ കവര്‍ച്ച; സ്ഥലം വിറ്റ പണവുമായി പോയ കാര്‍ അടിച്ചുതകര്‍ത്ത് 2 കോടി രൂപ കവര്‍ന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
Alakode News
0
Post a Comment