കണ്ണൂർ: ട്രോളിംഗിനു ശേഷം ചാകരക്കോള്‍ പ്രതീക്ഷിച്ച് കടലിലേക്കിറങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് നിരാശ മാത്രം.ചരുക്കള്‍ എന്ന് വിളിക്കപ്പെടുന്ന ചെറിയതരം മീനുകള്‍ മാത്രമാണ് ഇവരുടെ വലയില്‍ കുടുങ്ങുന്നത്.
കേരളതീരത്ത് ഒരു കാലത്ത് സമൃദ്ധമായിരുന്ന മത്തിയും അയലയും പുതിയാപ്ള കറ്റ്ലയുമടക്കം ഇഷ്ടപ്പെട്ട മീനുകള്‍ ഒന്നും ലഭിക്കാതെയാണ് മത്സ്യതൊഴിലാളികളുടെ മടക്കം.മുൻകാലങ്ങളില്‍ ട്രോളിംഗ് നിരോധനം കഴിഞ്ഞ് മടങ്ങുന്നത് ധാരാളം മീനുമായിട്ടായിരുന്നു. എന്നാല്‍ ഇക്കുറി
എണ്ണച്ചിലവിനുള്ളത് പോലും ലഭിക്കാതെയാണ് ഭൂരിഭാഗം വള്ളങ്ങളും മടങ്ങുന്നത്. കാലവർഷവും കടല്‍ക്ഷോഭവും കപ്പലപകടത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുമെല്ലാം മത്സ്യലഭ്യത കുറയാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.വർദ്ധിച്ച ഇന്ധനച്ചെലവും തൊഴിലാളികളുടെ വേതനവും കൂട്ടിയാല്‍ കടലിലേക്കുള്ള ഓരോ യാത്രയിലും നഷ്ടം നേരിടേണ്ടി വരുന്നതായി ബോട്ട് ഉടമകളും പറഞ്ഞു.സാധാരണ രണ്ട് മാസത്തെ ട്രോളിംഗിന് ശേഷം മത്തി ധാരാളമായി ലഭിക്കാറുണ്ടായിരുന്നു.എന്നാല്‍ മത്തിയും വില കൂടിയ മത്സ്യങ്ങളും ഇപ്പോള്‍ കിട്ടാനില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.ശക്തമായ മഴ വന്ന് കടല്‍ ഇളകി അടിഭാഗത്തെ ചെളിമണ്ണ് കടലിന്റെ ഉപരിതലത്തില്‍ എത്തിയാല്‍ അയല, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളും മറ്റു ചെറു മത്സ്യങ്ങളും കടലിന്റെ ഉപരിതലത്തില്‍ എത്തും.ഇതും പ്രതീക്ഷിച്ച് കടലില്‍ പോയ ചെറു വള്ളങ്ങള്‍ക്കും നിരാശ മാത്രമാണ് ഫലം.
Post a Comment