ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റില്‍ പരിശോധനക്കിടെ പോലീസിനു മുന്നില്‍ പെട്ടു; 11 കേസുകളില്‍ പ്രതിയായ യുവാവ് പുഴയില്‍ ചാടി


ഇരിട്ടി: ചെക്പോസ്റ്റില്‍ പരിശോധനക്കിടെ പോലീസിനു മുന്നില്‍ പെട്ട 11 കേസുകളിലെ പ്രതി പുഴയില്‍ ചാടി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിലാണ് സംഭവം.കാപ്പ കേസ് പ്രതിയായ തലശേരി സ്വദേശി അബ്‌ദുള്‍ റഹീമാണ് പുഴയില്‍ ചാടിയത്. റഹീമിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.
ലഹരിക്കടത്ത്, പൊലീസിന് നേരെ ആക്രമണം, ഗുണ്ടാ കേസുകളിലെ പ്രതിയായ റഹീമിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റില്‍ പരിശോധനക്കിടെ ഇയാള്‍ പൊലീസിന് മുന്നില്‍പ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post