തൃപ്പൂണിത്തുറയില്‍ മെട്രോ പാലത്തില്‍നിന്ന് യുവാവ് താഴേയ്ക്കുചാടി; റോഡില്‍ തലയിടിച്ചുവീണ് ദാരുണാന്ത്യം


കൊച്ചി: തൃപ്പൂണിത്തുറ വടക്കേകോട്ടയില്‍ മെട്രോ ട്രാക്കില്‍നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്.സംഭവത്തിന് പിന്നാലെ മെട്രോ സർവീസുകള്‍ തടസ്സപ്പെട്ടു. ആത്മഹത്യാശ്രമമായിരുന്നു. റോഡിലേക്ക് വീണ നിസാറിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മെട്രോ സ്റ്റേഷൻ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഏറെദൂരം നടക്കുകയും ചെയ്തശേഷമാണ് താഴേക്ക് ചാടിയത്.
നിസാർ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം വിഫലമായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ നിസാർ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post