പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം: ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍


കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച സംഭവത്തില്‍ 34 വയസ്സുകാരനായ ഭർത്താവിനെ വളപട്ടണം പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച്‌ 17 വയസ്സുകാരിയായ ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ചികിത്സാ വിവരങ്ങള്‍ തേടുന്നതിനിടെ ആശുപത്രി അധികൃതർ യുവതിയുടെ പ്രായം ചോദിച്ചപ്പോഴാണ് 17 വയസ്സാണ് പ്രായമെന്ന് മനസ്സിലായത്. തുടർന്ന് അവർ ഈ വിവരം വളപട്ടണം പോലീസിനെ അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. വിവാഹിതരാണെങ്കിലും, നിയമപ്രകാരം 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്.ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വളപട്ടണം ഇൻസ്‌പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ യുവാവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നിയമപരമായി വിവാഹിതരായ ശേഷമാണ് ഇവർ പാപ്പിനിശ്ശേരിയില്‍ താമസമാക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിയമപരമായ വിവാഹമായിരുന്നിട്ടും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാലാണ് ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post