ഓഗസ്റ്റ് 9,10 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനം


തിരുവനന്തപുരം : വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായര്‍ (ഓഗസ്റ്റ് 9,10) തീയതികളില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഈ ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടര്‍ പട്ടിക പുതുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍പട്ടിക പുതുക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post