കാർത്തികപുരം: കനത്ത മഴയില്‍ മാമ്ബോയില്‍-ജയഗിരി റോഡില്‍ കൂറ്റൻ പാറ റോഡിലേക്ക് വീണു. 25 അടിയോളം പൊക്കമുള്ള മണ്‍തിട്ടയും പാറയുമാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്.
ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
അപകട സമയത്ത് റോഡില്‍ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. സമീപത്തെ ബാംബു നഴ്സറിയുടെ ഒരു ഭാഗവും തകർന്നു. നാട്ടുകാർ ഏറെ നേരം പരിശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ മഴയില്‍ ഈ പ്രദേശത്തെ റോഡും തകർന്ന നിലയിലാണ്.
Post a Comment