ഇരിട്ടി:കൂട്ടുപുഴ അതിർത്തിയില്‍ പൊലിസ് നടത്തിയ പരിശോധനയ്ക്കിടെ പുഴയില്‍ ചാടിയ കാപ്പ കേസിലെ പ്രതിയായ യുവാവിൻ്റെ മൃതദേഹം കിളിയന്തറ പുഴയില്‍ നിന്നും കണ്ടെത്തി.ചക്കരക്കല്‍ പൊലിസ് സ്റ്റേഷനിലെ പൊതുവാച്ചേരി സ്വദേശി റഹീ (30) മിന്റെ മൃതദേഹമാണ് അഞ്ചുദിവസത്തെ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച്ചരാവിലെ കണ്ടെടുത്തത്. ഇരിട്ടി പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂരില്‍ പൊലിസ് വാഹന പരിശോധനയ്ക്കിടെ പുഴയില്‍ ചാടിയ റഹീമിൻ്റെ മൃതദേഹം കണ്ടെത്തി
Alakode News
0
Post a Comment