കുവൈറ്റ് വിഷമദ്യ ദുരന്തം: മരണം 13 ആയി, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍


കുവൈറ്റ് സിറ്റി: കുവൈറ്റിയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം പതിമൂന്നായി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിവിധ ആശുപത്രികള്‍ കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിഷമദ്യം കഴിച്ച്‌ അവശരായ നിലയില്‍ ആളുകളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധിക്കപ്പെടുന്നത്. 63 കേസുകള്‍ ഇതേ വരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിരവധി പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 51 പേരെ അടിയന്തര ഡയാലിസിസിനു വിധേയരാക്കി. 21 പേർക്ക് പൂർണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെടുകയുണ്ടായി. ദുരന്ത സാഹചര്യത്തില്‍ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പും തമ്മില്‍ ഏകോപനം ശക്തമാക്കിയിട്ടുണ്ട്.

മരിച്ചവരൊക്കെ ഏഷ്യൻ പൗരന്മാരാണെന്നും അഹ്‌മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ വിവിധ ഭാഗങ്ങളിലുള്ളവരാണെന്നും മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ നിർമാണത്തൊഴിലാളികളാണ് ദുരന്തത്തിനിരയായതെന്നും അതില്‍ മലയാളികളുമുണ്ടെന്നുമാണ് സൂചന.

Post a Comment

Previous Post Next Post