ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്നു. സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടി മഴ തുടരും
ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്നതായി കാലവസ്ഥ കേന്ദ്രം വ്യക്തമാക്കി.അതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത 3 ദിവസം കൂടി മഴ തുടരും.
ഇത് പ്രകാരം 3 ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 15 ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Post a Comment