കോഴിക്കോട് കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോടില്‍ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു. റീഗേറ്റ് ലോറല്‍ ഹെവൻ എന്ന കമ്ബനി ഫ്ലാറ്റ് നിർമിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്.
പശ്ചിമ ബംഗാള്‍ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post