സ്കൂളില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വകുപ്പ്: മന്ത്രി വി. ശിവൻകുട്ടി


തിരുവനന്തപുരം: സ്കൂളില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അക്കാദമിക കാര്യങ്ങളില്‍ ആജ്ഞാപിക്കാൻ ആർക്കും അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സൂമ്ബയെ വിമർശിക്കുന്നവർ കായിക ലോകത്തെ മുഴുവൻ ആക്ഷേപിച്ചു. ഇത് പിൻവലിച്ച്‌ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർഗീയ നിറം കൊടുത്ത് മതേതരത്വത്തിന് യോജിക്കാത്ത വിധം അഭിപ്രായം പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കും. അഭിപ്രായം പറയുന്നവരോട് വിരോധമില്ല. എല്ലാ കാര്യങ്ങളിലും ന്യായമായും ഉചിതമായ ഉള്ള തീരുമാനമാണ് സർക്കാർ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കായിക താരങ്ങളുടെ ഡ്രസ് കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ട്. പ്രോട്ടോക്കോള്‍ ലംഘനം താൻ നടത്തിയിട്ടില്ല. ഗവർണറാണ് പ്രോട്ടോകോള്‍ ലംഘനവും ഭരണഘടന ലംഘനവും നടത്തിയത്.

ആർഎസ്‌എസിന്‍റെ രണ്ട് പ്രധാന നേതാക്കള്‍ രാജ്ഭവനില്‍ പ്രവർത്തിക്കുകയാണ്. ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിയിലും ഇരിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post