റെയില്‍വെ റിസര്‍വേഷന്‍ ചാര്‍ട്ട് 8 മണിക്കൂര്‍ മൂമ്പ്; തത്കാല്‍ ടിക്കറ്റിലും മാറ്റം, 2000 ട്രെയിനുകളും


ഡല്‍ഹി: റെയില്‍വെ ടിക്കറ്റ് ബുക്കിങില്‍ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരാന്‍ പോകുന്നു. യാത്രാക്കാരുടെ സൗകര്യത്തിന് കൂടുതല്‍ പരിഗണന നല്‍കിയാണ് പരിഷ്‌കാരം.
റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് റിസര്‍വേഷന്‍ ചാര്‍ട്ട് നേരത്തെ തയ്യാറാക്കും എന്നതാണ്.നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന്റെ നാല് മണിക്കൂര്‍ മുമ്ബാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇനി മുതല്‍ എട്ട് മണിക്കൂര്‍ മുമ്ബ് തയ്യാറാക്കും. ഇതോടെ സീറ്റ് ഉറപ്പാണോ അല്ലയോ വെയ്റ്റ് ലിസ്റ്റാണോ എന്നൊക്കെ യാത്രക്കാര്‍ക്ക് നേരത്തെ അറിയാന്‍ സാധിക്കും. റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ക്ക് മറ്റു സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും കഴിയും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടുന്ന ട്രെയിനിന്റെ റിസര്‍വേഷന്‍ ചാര്‍ട്ട് തലേ ദിവസം രാത്രി ഒമ്ബത് മണിയോടെ തയ്യാറാക്കും. ഇത് എന്ന് മുതലാണ് നടപ്പാക്കുക എന്ന് വ്യക്തമല്ല. എങ്കിലും വൈകാതെ നടപ്പാക്കാന്‍ റെയില്‍വെ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊടുന്നനെ മാറ്റുമ്ബോള്‍ ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അതുകൊണ്ടാണ് അല്‍പ്പം സമയം അനുവദിച്ചിരിക്കുന്നത്.
തത്കാല്‍ ടിക്കറ്റ് ബുക്കിങ് വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് മാത്രമായി മാറുന്നു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ജൂലൈ ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പാകും. വെരിഫൈഡ് യൂസേഴ്‌സിന് മാത്രമാകും ഐആര്‍സിടിസി വെബ്‌സൈറ്റും മൊബൈല്‍ ആപ്പും വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഒടിപി അടിസ്ഥാനമാക്കിയുള്ള തത്കാല്‍ ബുക്കിങ് ജൂലൈ അവസാനം മുതല്‍ നടപ്പാക്കും.

Post a Comment

Previous Post Next Post