ബൈക്കില്‍ നിന്ന് ഹെല്‍മറ്റ് റോഡില്‍ വീണു, എടുക്കാൻ ബ്രേക്കിട്ടപ്പോള്‍ ലോറി പിന്നിലിടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

തൃശൂർ: ദേശീയപാതയില്‍ കുതിരാനില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം കലൂർ എംപയർ അപ്പാർട്മെന്‍റ് നെടുംപുരയ്ക്കല്‍ മാസിൻ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്‍റെ കിഴക്കേതില്‍ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി വഴുക്കുംപാറ മേല്‍പാതയില്‍ പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്താണ് സംഭവം. ബൈക്കില്‍ നിന്ന് റോഡില്‍ വീണ ഹെല്‍മറ്റ് എടുക്കാൻ ബ്രേക്കിട്ടപ്പോള്‍ പാല്‍ കയറ്റിവന്ന ലോറി പിന്നില്‍ ഇടിക്കുകയായിരുന്നു. തൃശൂർ പാതയില്‍ കുതിരാൻ തുരങ്കം പിന്നിട്ടയുടനെയാണ് ബൈക്കില്‍ നിന്ന് ഹെല്‍മറ്റ് റോഡില്‍ വീണത്.
ചക്രത്തിനടിയില്‍ കുടുങ്ങിയ ഇരുവരും ലോറിയുടെ പിൻഭാഗത്തേക്ക് തെറിച്ചുവീണു. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ക്രെയിൻ ഉപയോഗിച്ച്‌ ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുത്തത്.

Post a Comment

Previous Post Next Post