ഇന്ത്യൻ റെയിൽവേയുടെ 'ഇപ്പോൾ ബുക്ക് ചെയ്യൂ, പിന്നീട് പണം നൽകൂ' (Book Now, Pay Later) സ്കീം യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. ഈ സ്കീമിലൂടെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തൽക്ഷണം പണമടയ്ക്കേണ്ട ആവശ്യമില്ല. IRCTC വെബ്സൈറ്റിലും ആപ്പിലും ലഭ്യമായ പേലേറ്റർ സൗകര്യം ഉപയോഗിച്ച് 14 ദിവസം കഴിഞ്ഞ പണമടച്ചാൽ മതിയാകും.
എങ്ങനെ ഉപയോഗിക്കാം
-ബുക്കിംഗ് :
IRCTC വെബ്സൈറ്റിലോ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'Pay Later' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതോടെ ടിക്കറ്റ് ഉടൻ കൺഫേം ചെയ്യപ്പെടും.
-നിബന്ധനകൾ:
14 ദിവസത്തിനുള്ളിൽ പണമടച്ചാൽ അധിക ഫീസ് ഈടാക്കില്ല. എന്നാൽ, വൈകിയാൽ 3.5% സർവീസ് ചാർജ് ബാധകമാണ്.
ആനുകൂല്യങ്ങൾ
- പണം തൽക്ഷണം അടയ്ക്കാൻ കഴിയാത്തവർ
- ഓൺലൈൻ പേയ്മെന്റ് തടസ്സങ്ങളാൽ ബുക്കിംഗ് നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
- ജനറൽ, സ്ലീപ്പർ, തേർഡ് എസി, സെക്കൻഡ് എസി, ഫസ്റ്റ് ക്ലാസ് തുടങ്ങിയ എല്ലാ ക്ലാസുകളിലും ഈ സൗകര്യം ലഭ്യമാണ്.
ഈ സ്കീം യാത്രക്കാർക്ക്, പ്രത്യേകിച്ച് ശമ്പളം തീർന്ന സമയത്തോ അവസാന നിമിഷ യാത്രാ പ്ലാനുകളിലോ വലിയ സഹായമാകും. റെയിൽവേയുടെ ഈ നൂതന സംരംഭം യാത്രകളെ കൂടുതൽ സൗകര്യപ്രദവും ഈസി ആക്സസ് ചെയ്യാവുന്നതുമാക്കുന്നു.
Post a Comment