സിനിമാ സംവിധായകൻ ഷാജി എൻ കരുണ്‍ അന്തരിച്ചു


തിരുവനന്തപുരം | സിനിമാ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണ്‍ (73) അന്തരിച്ചു. വെെകിട്ട്‌ അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം.
40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, നവതരംഗ സിനിമക്ക് സർഗാത്മകമായ ഊർജം നല്‍കി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എ കെ ജി തുടങ്ങിയ ചിത്രങ്ങളാണ് പ്രധാന സംഭാവന. ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലില്‍ ഗോള്‍ഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. കലാസാംസ്കാരിക രംഗത്തെ സംഭാവനക്കുള്ള ഫ്രഞ്ച് സർക്കാറിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്', പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കണ്ടച്ചിറയില്‍ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ജനിച്ചത്. ഭാര്യ: അനസൂയ വാര്യർ. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.

Post a Comment

Previous Post Next Post