ഡല്‍ഹി: കേരളം നക്സല്‍ മുക്ത സംസ്ഥാനമെന്ന് കേന്ദ്ര സർക്കാർ. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയില്‍ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി.
ഈ ജില്ലകളില്‍ നക്സല്‍ പ്രവർത്തനം സജീവമല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പട്ടികയില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ നക്സല്‍ വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് കേരളത്തിനുള്ള കേന്ദ്രഫണ്ട് നഷ്ടമാകാനിടയുണ്ട്.
മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വളരെ കുറവായത് കൊണ്ടാണ് നക്സല്‍ ബാധിത പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്. കേരളം, തമിഴ്നാട്, കർണാട സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്ന മാവോയിസ്റ്റ് ദളം പ്രവർത്തിച്ചിരുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിളായിരുന്നു ആദ്യഘട്ടത്തില്‍ പ്രവർത്തനം സജീവം. പിന്നീട് മലപ്പുറം, വയനാട് ജില്ലകളിലേക്ക് മാറി, ഏറ്റവും ഒടുവില്‍ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് മാറി.
Post a Comment