കരുവഞ്ചാല്‍ പുഴ കൈയേറ്റം; പന്ത് ഇനി താലൂക്ക് സര്‍വേയറുടെ കൈയില്‍



ആലക്കോട്: കരുവഞ്ചാല്‍ ടൗണിലും പരിസരങ്ങളിലും പുഴ കൈയറ്റം കണ്ടെത്താൻ താലൂക്ക് സർവേയറുടെ സേവനം ആവശ്യമുണ്ടെന്ന് കാണിച്ച്‌ വെള്ളാട് വില്ലേജ് ഓഫീസർ തഹസില്‍ദാർക്ക് റിപ്പോർട്ട് നല്കി.

കരുവഞ്ചാലിലെ പുഴ കൈയേറ്റത്തിനെതിരേ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ഹ്യൂമെൻറൈറ്റ്സ് എൻവയോണ്‍മെന്‍റ് മിഷൻ ആലക്കോട് മേഖലാ സെക്രട്ടറി ജെയ്‌സണ്‍ ഡൊമിനിക്കിന്‍റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നു.

ഇതേക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിലാണ് താലൂക്ക് സർവേയറുടെ സേവനം ആവശ്യപ്പെട്ടിട്ടുള്ളത്. കരുവഞ്ചാല്‍ ഭാഗത്ത് പുഴയ്ക്ക് റീസർവേ സബ് ഡിവിഷൻ ഇല്ലാത്തതിനാല്‍ പുഴ കൈയേറ്റം സ്ഥിരീകരിക്കാൻ സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ കൈയേറ്റം കണ്ടെത്തുന്നതിനും തുടർ നടപടികള്‍ സ്വീകരിക്കുന്നതിനും താലൂക്ക് സർവേയറുടെ സേവനം ആവശ്യമായി വന്നിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.

Post a Comment

Previous Post Next Post