ബെറ്റിങ് ആപ്പുകള്‍ പ്രൊമോട്ട് ചെയ്തു, മലയാളി വ്ളോഗര്‍മാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ പൂട്ടി


അനധികൃതമായി പ്രവർത്തിക്കുന്ന ബെറ്റിങ് ആപ്പുകളെയും ഗെയിമിങ് ആപ്പുകളെയും പ്രൊമോട്ട് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ പൂട്ടിച്ച്‌ കേരള പൊലീസ്.
അഡ്വക്കേറ്റ് ജിയാസ് ജമാലിന്റെ പരാതിയില്‍ നേരത്തെ സൈബർ പൊലീസ് എടുത്ത കേസിന് പിന്നാലെയാണ് നടപടി. സൈബർ സെല്ലിന്റെ ഇടപെടലിനെ തുടർന്ന് അനധികൃതമായി ആപ്പുകള്‍ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച നിരവധി അക്കൗണ്ടുകള്‍ നിലവില്‍ ലഭ്യമല്ല.
സോഷ്യല്‍ മീഡിയ ഇൻഫ്‌ളൂവൻസേഴ്‌സ് ആയ വയനാടൻ വ്‌ളോഗർ, മല്ലു ഫാമിലി സുജിൻ, ഫഷ്മിന സാക്കിർ തുടങ്ങിയവരടക്കമുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് നിലവില്‍ മെറ്റ നടപടി എടുത്തിരിക്കുന്നത്. നേരത്തെ അനധികൃത ആപ്പുകളില്‍ ചിലത് ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഓണ്‍ലൈൻ ഗെയിമിങ് ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്ന തരത്തില്‍ വീഡിയോ പങ്കുവെച്ച വ്യക്തികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുണ്ടായത്. രാജ ഗെയിം പോലുള്ള ആപ്പുകളെയാണ് ഈ പ്രൊഫൈലുകളില്‍ പ്രൊമോട്ട് ചെയതിരുന്നത്.

Post a Comment

Previous Post Next Post