ആലക്കോട് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രയറോം പുഴയും പരിസരവും ശുചീകരിച്ചു

ആലക്കോട്: ആലക്കോട് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രയറോം പുഴയും പരിസരവും ശുചീകരിച്ചു. മാലിന്യമുക്ത നവകേരളം കാമ്ബയിന്‍റെ ഭാഗമായി പഞ്ചായത്തിലെ 21 വാർഡുകളില്‍ നിന്നായി ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ചാണ് മെഗാ ശുചീകരണയജ്ഞം നടത്തിയത്.
ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമസേന, പൊതുപ്രവർത്തകർ എന്നിവർ ശുചീകരണത്തില്‍ പങ്കാളികളായി. 

കുപ്പം പുഴയുടെ ഭാഗമായുള്ള രയറോം പുഴയുടെ ഇരു വശങ്ങളിലായി പരപ്പ കമ്ബിപ്പാലം മുതല്‍ രയറോം പാലം വരെയുള്ള പ്രദേശത്തെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ജനകീയമായി ശേഖരിച്ചത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീല്‍ റഹ്മാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്‍സൻ താരാമംഗലം, മെംബർമാരായ കെ.പി. സാബു, നിഷാ വിനു, ജയ മുരളീധരൻ, മാത്യു പുതിയേടം, മേഴ്സികുട്ടി എടാട്ടേല്‍, പഞ്ചായത്ത് സെക്രട്ടറി എൻ.എൻ. പ്രസന്നകുമാർ, വിഇഒ അഖില്‍, എച്ച്‌ഐ ലിഖിന എന്നിവർ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post