വിദ്വേഷ പരാമർശം; പിസി ജോർജിന് ജാമ്യം

ചാനൽ ചർച്ചയ്ക്കിടയിലെ മതവിദ്വേഷ പരാമർശത്തിൽ BJP നേതാവ് പിസി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവതി തീരുന്നതിന് മുൻപാണ് ജാമ്യം ലഭിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. നിലവിൽ അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post