ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കല്‍ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പത്തും പതിനൊന്നും വയസുമാത്രമാണ് മരിച്ച പെണ്‍കുട്ടികളുടെ പ്രായം.
ഇന്നു പുലർച്ചെ 5.20ന് കോട്ടയം നിലമ്ബൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. പാറോലിക്കല്‍ ഭാഗത്ത് ട്രെയിൻ എത്തിയപ്പോള്‍ മൂന്നു പേരും ട്രെയിനു മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്.
മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാല്‍ മൂന്ന് മൃതദേഹങ്ങളും പൂർണമായും തിരിച്ചറിയാനാകാത്ത രീതിയിലായിരുന്നു.
പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പാറോലിക്കല്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
Post a Comment