ഐഫോണ്‍, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കായി വലവിരിച്ച് തട്ടിപ്പ് വീരന്മാര്‍. സൈബര്‍ കുറ്റവാളികള്‍ സ്മാര്‍ട്ട്ഫോണുകളെ ലക്ഷ്യമിടുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങള്‍.
മുന്നറിയിപ്പ് അനുസരിച്ച്, അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് വരുന്ന പിഡിഎഫ് ഫയലുകള്‍ തുറക്കുന്നത് ഉപയോക്താക്കള്‍ ഒഴിവാക്കണം. കാരണം അവയില്‍ നിങ്ങളുടെ ഡാറ്റയും ക്രെഡന്‍ഷ്യലുകളും മോഷ്ടിക്കാന്‍ കഴിയുന്ന വൈറസുകളും ദോഷകരമായ ലിങ്കുകളും അടങ്ങിയിരിക്കാം.
ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം്, 20ല്‍ അധികം പ്രശ്‌നബാധിതമായ പിഡിഎഫ് ഫയലുകളും 630 ഫിഷിംഗ് പേജുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സൈബര്‍ ക്രിമിനല്‍ നെറ്റ്വര്‍ക്ക് 50ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക സന്ദേശങ്ങള്‍ എന്ന വ്യാജേന മാല്‍വെയര്‍ നിറഞ്ഞ പിഡിഎഫ് ഫയലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നു. ഈ ഫയലുകള്‍ ബാങ്കുകളില്‍ നിന്നോ ഡെലിവറി സേവനങ്ങളില്‍ നിന്നോ, മറ്റേതെങ്കിലും അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ പേരിലോ വന്നേക്കാം. ഈ ഫയലുകളില്‍ ഹാനികരമായ ധാരാളം ലിങ്കുകള്‍ അടങ്ങിയിരിക്കുന്നു. ഇവയെ മറയ്ക്കാന്‍ ഹാക്കര്‍മാര്‍ പ്രത്യേക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. അതിനാല്‍ അവ പരമ്ബരാഗത സുരക്ഷാ സോഫ്റ്റ്വെയറുകള്‍ക്ക് പ്രശ്‌നം കണ്ടെത്താന്‍ സാധിക്കില്ല.
Post a Comment