തലവേദനയെ തുടര്‍ന്ന് കിടന്നു, വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ മരിച്ചു


തൃശൂർ വിയ്യൂരില്‍ വിദ്യാർഥിനി ക്ലാസ് മുറിയില്‍ മരിച്ചു. രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും കുണ്ടുകാട് സ്വദേശിയുമായ കൃഷ്ണപ്രിയ (13) ആണ് മരിച്ചത്.
തലവേദനയെ തുടർന്ന് ബെഞ്ചില്‍ തല വെച്ച്‌ കിടന്ന വിദ്യാർഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അതേസമയം അസ്വഭാവിക മരണത്തില്‍ വിയ്യൂർ പൊലീസ് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കുട്ടി പെട്ടെന്ന് മരിക്കാൻ ഇടയായ സംഭവത്തില്‍ അസ്വാഭാവികതയുണ്ട്. കുട്ടിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഉച്ചക്ക് രണ്ടുമണിവരെ കുട്ടി ക്ലാസ് മുറിയില്‍ സജീവമായിരുന്നതായി അധ്യാപകർ പറഞ്ഞു. തലവേദന എന്നു പറഞ്ഞു ഡെസ്കില്‍ തലവെച്ചു മയങ്ങിയ കുട്ടിക്ക് 2.30 ഓടെയാണ് അനക്കം ഇല്ലാതായത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്കൂളില്‍ വച്ച്‌ തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post