ചെറിയ മാസമാണെങ്കിലു൦ ബാങ്ക് അവധികള്‍ക്ക് കുറവൊന്നുമില്ല; ഫെബ്രുവരിയിലെ ബാങ്ക് അവധികള്‍ ഏതൊക്കെയെന്ന് അറിയാ൦

മാസങ്ങളില്‍ ഏറ്റവും ചെറിയ മാസമാണെങ്കിലും ഫെബ്രുവരിയില്‍ നിരവധി ബാങ്ക് അവധികളുണ്ട്. 2025 ഫെബ്രുവരിയില്‍ മൊത്തം 14 ദിവസത്തേക്ക് ബാങ്കുകള്‍ അടച്ചിടു൦.

രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ച്ചയായും പ്രാദേശിക അവധികളും ഈ അവധികളില്‍ ഉള്‍പ്പെടും.

ഫെബ്രുവരി 2: ഞായറാഴ്ച
• ഫെബ്രുവരി 3: തിങ്കളാഴ്ച, സരസ്വതി പൂജയോടനുബന്ധിച്ച്‌ അഗർത്തലയില്‍ ബാങ്കുകള്‍ അടച്ചിടും.
• ഫെബ്രുവരി 8: രണ്ടാം ശനിയാഴ്ച• ഫെബ്രുവരി 9: ഞായറാഴ്ച
• ഫെബ്രുവരി 11: പ്രാദേശിക അവധി- ചെന്നൈയിലെ ബാങ്കുകള്‍ക്ക് .

• ഫെബ്രുവരി 12: ഷിംലയില്‍ സന്ത് രവിദാസ് ജയന്തി പ്രമാണിച്ച്‌ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

• ഫെബ്രുവരി 15: ലോയി-ങായ്-നി പ്രമാണിച്ച്‌ ഇംഫാലിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
• ഫെബ്രുവരി 16: ഞായറാഴ്ച• ഫെബ്രുവരി 19: ഛത്രപതി ശിവജി മഹാരാജിൻ്റെ ജന്മദിനം ആഘോഷിക്കാൻ ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിലെ ബാങ്കുകള്‍ അടച്ചിടും.
• ഫെബ്രുവരി 20: സംസ്ഥാന ദിനത്തോടനുബന്ധിച്ച്‌ ഐസ്വാളിലെയും ഇറ്റാനഗറിലെയും എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
• ഫെബ്രുവരി 22: നാലാമത്തെ ശനിയാഴ്ച
• ഫെബ്രുവരി 23: ഞായറാഴ്ച
• ഫെബ്രുവരി 26: മഹാ ശിവരാത്രി - അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാണ്‍പൂർ, കൊച്ചി, ലഖ്നൗ, മുംബൈ, ഐസ്വാള്‍, ബെംഗളൂരു, ബേലാപൂർ, ഭോപ്പാല്‍, ഭുവനേശ്വർ, ചണ്ഡിഗഡ്, ഡെറാഡൂണ്‍, നാഗ്പൂർ, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി.
• ഫെബ്രുവരി 28: ടിബറ്റൻ പുതുവത്സര ഉത്സവമായ ലോസാറിന് ഗാംഗ്‌ടോക്കിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

Post a Comment

Previous Post Next Post