ബേക്കൽ : ബീച്ച് പാർക്കിൽ രാത്രി ഏഴുമുതൽ 9.30 വരെ പ്രവേശന ഫീസ് സൗജന്യമാക്കിയതായി ബേക്കൽ ബീച്ച് പാർക്ക് അധികൃതർ അറിയിച്ചു.
രാത്രി 10.30 വരെ പാർക്ക് തുറന്ന് പ്രവർത്തിക്കും. ഭക്ഷണസ്റ്റാളുകൾ, റസ്റ്ററന്റ്, സാഹസിക വിനോദങ്ങൾ, അമ്യൂസ്‌മെന്റ് എന്നിവ രാത്രിയിലും ഉണ്ടാകും. പാർക്കിനകത്ത് ആവശ്യമുള്ള സുരക്ഷാസജ്ജീകരണങ്ങളും സി.സി.ടി.വിയും പകൽപോലെ പ്രകാശസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരുമാസത്തേക്കാണ് ഈ ഇളവ്. പാർക്കിങ് ഫീസ് പതിവുപോലെ നൽകണം.
Post a Comment