തൃശൂരില്‍ ജീവനൊടുക്കാൻ ശ്രമിച്ച സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. എയ്യാല്‍ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ-ഗീത ദമ്ബതികളുടെ മകള്‍ സോയ (15) ആണ് മരിച്ചത്.
ഇന്നലെയും ഇന്നുമായി തൃശൂരില്‍ മാത്രം മൂന്ന് കുട്ടികളാണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് കുട്ടിയെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ കുട്ടി മരിക്കുകയായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെയും ഇന്നുമായി മൂന്ന് കുട്ടികളാണ് തൃശൂർ ജില്ലയില്‍ ജീവനൊടുക്കിയത്. മൂന്ന് പേരും 15 വയസിന് താഴെയുള്ളവരാണ്. സംഭവങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ ദിവസമാണ് തൃശൂർ കണ്ടശ്ശാംകടവില്‍ ഏഴാം ക്ലാസ് വിദ്യാർഥി വീട്ടില്‍ തൂങ്ങിമരിച്ചത്. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയില്‍ താമസിക്കുന്ന പണ്ടാര വീട്ടില്‍ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്. മാങ്ങാട്ടുകര എയുപി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.
തൃശൂർ കുഴൂർ പഞ്ചായത്തിലെ എരവത്തൂരിലും കഴിഞ്ഞ ദിവസം വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിനി അവന്തികയാണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment