ആലക്കോട്: യുഡിഎഫ് ഭരിക്കുന്ന ആലക്കോട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്‍റെ ഉപരോധ സമരം.
പഞ്ചായത്ത് ഭരണസമിതി തീരുമാനം നടപ്പിലാക്കാൻ പഞ്ചായത്ത് പ്രസിഡന്‍റ് തയാറാകുന്നില്ലെന്നാരോപിച്ചാണ് സമരം നടത്തിയത്.
ഓഫീസിലെ വനിതാ ജീവനക്കാരോടും ജനങ്ങളോടും ജൂണിയർ സൂപ്രണ്ട് അപമര്യാദയായി പെരുമാറുന്നതായി പരാതിയുയർന്നതിനെത്തുടർന്ന് ഇയാളെ സസ്പെന്‍റ് ചെയ്യാൻ ഡിസംബർ 31ന് ചേർന്ന ഭരണ സമിതിയോഗം തീരുമാനിച്ചിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. ആയിഷ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഭരണസമിതി തീരുമാനം നടപ്പിലാക്കാൻ പഞ്ചായത്ത് പ്രസിഡന്‍റ് തയാറാകുന്നില്ലെന്നാണ് മുസ്‌ലിം ലീഗിന്‍റെ ആരോപണം.
തെരഞ്ഞടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വിലപേശല്‍ തന്ത്രം മാത്രമാണ് ഇതിന് പിന്നില്‍ എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്.
Post a Comment