കണ്ണൂരില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും 42 ലക്ഷം രൂപ വെട്ടിച്ച ജീവനക്കാരനെതിരെ കേസെടുത്തു


കണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച്‌ 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.അടിച്ചേരിയിലെ ഗംഗാധരന്റെ മകന്‍ കൂവക്കര വീട്ടില്‍ കെ.ഗിരീഷിന്റെ പേരിലാണ് കേസ്.
2021 മുതല്‍ കണ്ണൂര്‍ കണ്ണോത്തുംചാലിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ഗിരീഷ് സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലയര്‍മാര്‍ക്കും കെട്ടിടം ഉടമക്കും ബാങ്ക് വഴി അയക്കേണ്ട തുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ സ്ഥാപനം ഉടമ താണ സാധുകല്യാണ മണ്ഡപത്തിന് സമീപത്തെ പേള്‍ ഹൗസില്‍ എം.എ ഫസീല്‍(64)നോട് ഒ.ടി.പി ചോദിച്ചുവാങ്ങി 42,36,482 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും കമ്ബ്യൂട്ടറുകളിലും രേഖകളിലും കൃത്രിമംനടത്തുകയും ചെയ്തവെന്നാണ് പരാതി.വ്യാജ ജി.എസ്.ടി ഐഡി നിര്‍മ്മിച്ച്‌ സ്ഥാപനത്തെ വഞ്ചിച്ചതായും പരാതിയുണ്ട്.

Post a Comment

Previous Post Next Post