കണ്ണൂര്‍: എരഞ്ഞോളിയില്‍ ആംബുലന്‍സിന്‍റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജ്. മോട്ടോര്‍ വാഹന വകുപ്പ് ഇയാളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കി.
ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
കാർ ആംബുലൻസിന്‍റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചിരുന്നു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്.
എരഞ്ഞോളി നായനാർ റോഡില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹൃദ്രോഗത്തെ തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന റുക്കിയയെ നില ഗുരുതരമായതോടെ തലശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെ പല തവണ ഹോണ്‍ മുഴക്കിയെങ്കിലും മുന്നില്‍ പോയ കാർ ആംബുലൻസിന് വഴി നല്‍കിയില്ല. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നില്‍ തുടർന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും റുക്കിയയുടെ ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. അതേസമയം ആംബുലന്‍സിന്‍റെ സൈറന്‍ താന്‍ കേട്ടില്ലെന്നും മാര്‍ഗതടസം സൃഷ്ടിച്ചത് ബോധപൂര്‍വമല്ലെന്നുമാണ് ഡോക്ടറുടെ വിശദീകരണം.
Post a Comment