ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി

 


മലബാറിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ മഹോത്സവത്തിന് ജനുവരി 2-ന് കൊടിയേറ്റത്തോടെ ഭക്തിനിർഭരമായ തുടക്കം.

ഫൊറോന വികാരി റവ. ഫാ. ആന്റണി പുന്നൂർ പതാകയുയർത്തി 


തിരുനാളിന്റെ ആദ്യദിവസം വിവിധ തിരുക്കർമ്മങ്ങളും ആരാധനകൾക്കും വിശ്വാസികളുടെ നിറഞ്ഞ സാന്നിധ്യവും രേഖപ്പെടുത്തി. വൈകുന്നേരം 4.00-ന് കൊടിയേറ്റച്ചടങ്ങ്, തുടർന്ന് മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.


ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയം മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമാണ്.

പ്രധാന തിരുനാൾ ദിവസമായ ജനുവരി 9 10 11 12 തീയതികളിൽ വിപുലമായ പരിപാടികളോടാണ് തിരുനാൾ നടത്തുന്നത് . 

ജനുവരി ഒമ്പതാം തീയതി വ്യാഴാഴ്ച പാല കമ്മ്യൂണിക്കേഷൻസിന്റെ നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുൾ

പത്താം തീയതി വെള്ളിയാഴ്ച പ്രമുഖ മ്യൂസിക് ബാൻഡ് ആയ താമരശ്ശേരി ചുരം നേതൃത്വം നൽകുന്ന മ്യൂസിക് ഫ്യൂഷൻ 

പ്രധാന തിരുനാൾ ദിവസമായ ജനുവരി 11 ശനിയാഴ്ച പ്രമുഖ പിന്നണി ഗായിക അനില രാജീവിന്റെ നേതൃത്വത്തിൽ ബാക്കപ്പ് പ്ലാൻ നയിക്കുന്ന മ്യൂസിക് ഷോ .

ജനുവരി 12 ഞായറാഴ്ച പ്രശസ്ത പിന്നണി ഗായകൻ കെ എസ് ഹരിശങ്കർ നയിക്കുന്ന ലൈവ് ഷോ ഹരിശങ്കർ ലൈവ് 

 

ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ, അസി. വികാരി ഫാ. ജിൻസ് ചൊള്ളമ്പുഴ ,റസിഡന്റ് പ്രീസ്റ്റ് തോമസ് നീണ്ടൂർ  എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയാക്കി.

Post a Comment

Previous Post Next Post