തലസ്ഥാന നഗരിയെയാകെ ഉത്സവ ലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂർത്തിയായയത്.
ആദ്യദിനം പൂർത്തിയാകുമ്ബോള്‍ 215 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. 214 പോയിന്റുമായി തൃശൂർ രണ്ടാമതുമുണ്ട്. 213 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. ആലപ്പുഴ തൊട്ട് പിന്നാലെയുണ്ട്.
സംസ്കൃതോത്സവത്തില്‍ 35 പോയിന്റുമായി നാല് ജില്ലകളാണ് മുന്നില്‍. മലപ്പുറം പാലക്കാട് കോഴിക്കോട് കാസർകോട് ജില്ലകളാണ് മുന്നില്‍33 പോയിന്റുമായി കൊല്ലം തൊട്ട് പിന്നിലുണ്ട്. ആകെയുള്ള 249 മത്സര ഇനങ്ങളില്‍ 58 എണ്ണമാണ് ആദ്യദിനം പൂർത്തിയായത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനത്തില്‍ 217 അപ്പീലുകളാണ് എത്തിയത്. എല്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ വഴിയും എത്തിയത് 163 അപ്പീലുകളാണ്. കോടതി വഴി എത്തിയത് 76 അപ്പീലുകളും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ്.
Post a Comment