ചപ്പാരപ്പടവ്: ഒടുവള്ളി ബസ് സ്റ്റാൻഡില്‍ ഇറങ്ങാൻ രണ്ടുതവണ ആലോചിക്കണം. ആക്രമാസക്തരായ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ് ഇന്നീ ബസ് സ്റ്റാൻഡ്.
കഴിഞ്ഞ ദിവസം സ്റ്റാൻഡിലെ ആശീർവാദ് പൈപ്പിന്‍റെ ഗോഡൗണില്‍ ജോലി ചെയ്യുന്ന എബിൻ ജോസഫിന് (26) തെരുവുനായയുടെ കടിയേറ്റു. സാരമായി പരിക്കേറ്റ എബിൻ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
രണ്ട് ഡസനിലേറെ വരുന്ന തെരുവുനായ്ക്കളെ പേടിച്ചാണ് നിവൃത്തിയില്ലാതെ യാതികർ ബസ് കയറാൻ എത്തുന്നത്. വർഷങ്ങള്‍ക്ക് മുന്പ് ജയിംസ് മാത്യവിന്‍റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റാൻഡില്‍ പണി കഴിപ്പിച്ചെങ്കിലും, പ്രവർത്തന രഹിതമായിക്കിടക്കുന്ന വില്ലേജ് നോളജ് സെന്‍റർ ഇന്ന് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
ഒടുവള്ളിയിലെ തെരുവുനായ ശല്യം പരിഹരിയ്ക്കുന്നതിനോടൊപ്പം വില്ലേജ് നോളജ് സെന്‍റർ ഉടനടി പ്രവർത്തന സജമാക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകണമെന്ന് മുൻ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്‍റ് സജി ഓതറ ആവശ്യപ്പെട്ടു.
Post a Comment