മാനന്തവാടി: കൂടല്‍ കടവില്‍ മാതനെന്ന ആദിവാസി മധ്യവയസ്‌കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍.
പനമരം കുന്നുമ്മല്‍ വീട് വിഷ്ണു (31), പനമരം യുപി സ്‌കൂളിന് സമീപം താമസിക്കുന്ന നബീല്‍ കമർ (25) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Post a Comment