കുന്നംകുളത്ത് മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊന്നു; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി



തൃശൂർ: കുന്നംകുളം ആർത്താറ്റില്‍ മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊന്നു. ആർത്താറ്റ് പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്ക് മുറി നാടൻചേരി വീട്ടില്‍ മണികണ്ഠൻ്റെ ഭാര്യ സിന്ധുവാണ്‌ മരിച്ചത്.


ശേഷം നാട്ടുകാർ തന്നെ പ്രതിയെ പിടികൂടി.

സിന്ധുവിനെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. സിന്ധുവിന്റെ ഭർത്താവ്
വീട്ടുസാധനങ്ങള്‍ വാങ്ങാൻ പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. വീടിനോട് ചേർന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

വെട്ടേറ്റ് കഴുത്ത് അറുത്തുമാറ്റിയ നിലയിലാണ് സിന്ധുവിന്റെ മൃതദേഹ കണ്ടെത്തിയത്, ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് വിവരം. ശേഷം നാട്ടുകാർ തന്നെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി. മുതുവറ സ്വദേശി കണ്ണനാ(55)ണ് പിടിയിലായത്. സിന്ധുവിന്റെ സഹോദരിയുടെ ഭർത്താവാണ് ഇയാള്‍.

Content Highlights: Housewife killed during heist

Post a Comment

Previous Post Next Post