ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി


കൊച്ചി: വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി.
രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തിന് മെഡിക്കല്‍ ബോര്‍ഡ് നല്‍കും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ വിദഗ്ധ സംഘം എംഎല്‍എയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു വരുകയാണ്.

The post ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി appeared first on Malayalam Express.

Post a Comment

Previous Post Next Post