ദുരിതക്കടലായി തമിഴ്നാട്; കൃഷ്ണഗിരിയില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി


കോയമ്ബത്തൂരിനു സമീപം കൃഷ്ണഗിരിയിലെ ഉത്തംഗരൈയില്‍ തടാകം പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.
കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് തടാകത്തിലെ ജലം കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. കനത്ത മഴയെ തുടർന്നാണ് ഉത്തംഗരൈ മേഖലയില്‍ ജലനിരപ്പ് നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമായി.

ഉത്തംഗരൈ ബസ് സ്റ്റാൻഡിന് സമീപം ഒരു തടാകമുണ്ട്. അതിലെ ജലനിരപ്പുയർന്നു പുറം ബാൻഡ് തകരുകയും കവിഞ്ഞൊഴുകിയ വെള്ളപ്പൊക്കത്തില്‍ ബസ് സ്റ്റാൻഡിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചു പോവുകയുമായിരുന്നു. കൃഷ്ണഗിരി ജില്ലയില്‍ ഇന്ന് അതിശക്തമായ മഴയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.വെള്ളപ്പൊക്കത്തില്‍ തകർന്ന കാറുകളും മാക്സി ക്യാബുകളും ഒലിച്ചുപോയ വാഹനങ്ങളും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post