തിയേറ്റർ തൂക്കാൻ പുഷ്പരാജും ഭൻവർ സിങ്ങും; കേരളത്തിൽ അഞ്ഞൂറിലധികം സ്‌ക്രീനുകൾ, ഡിസംബർ 5-ന് റിലീസ്‌

കേരളത്തിൽ 'പുഷ്പ2' റിലീസിന് മുമ്പു തന്നെ ചരിത്രം സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ തന്നെ 500 സ്ക്രീനുകളും കടന്ന് കേരളത്തിൽ 'പുഷ്പ 2' തേരോട്ടം തുടങ്ങിയിരിക്കുകയാണ്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ നേട്ടം. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിങ്ങാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'പുഷ്പ 2: ദ റൂൾ' ഡിസംബർ അഞ്ചിനാണ് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിൽ എത്താനൊരുങ്ങുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിംഗിന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്നത്.

Post a Comment

Previous Post Next Post