ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ മറിഞ്ഞ് ആറ് പേര്‍ മരിച്ചു : അപകടത്തില്‍പ്പെട്ടത് അവധി ആഘോഷിക്കാൻ പോയവര്‍

 


ബംഗളൂരൂ : ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് കാർ യാത്രികരായ ആറ് പേർക്ക് ദാരുണാന്ത്യം. നെലമംഗലയിലാണ് അപകടമുണ്ടായത്.

l

ദേശീയപാത 48ല്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. വിജയപുരയിലേക്ക് അവധി ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.


മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം നടക്കുകയാണെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post