അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടര്‍ന്ന് പിടികൂടി; ഡ്രൈവര്‍ക്കെതിരേ കേസ്

 


എലത്തൂർ: അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന കൃതിക ബസിനെതിരേയാണ് നടപടി.

ഡ്രൈവർ കണ്ണൂർ ചൊവ്വ സ്വദേശി കരുവത്ത് മൃതുൻ (24) നെതിരേ പോലീസ് കേസെടുത്തു. വാഹന പരിശോധനയ്ക്കിടെ അമിതവേഗതയില്‍ എത്തിയ ബസിന് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. 


പിന്നീട് പോലീസ് ബസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബസില്‍ എയർഹോണ്‍ ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. നിയമലംഘനം നടത്തിയതിന് പോലീസ് പതിനായിരം രൂപ പിഴയും ഈടാക്കി.

Post a Comment

Previous Post Next Post