കണ്ണൂരിൽ വീണ്ടും എംപോക്സ്. പരിയാരത്ത് ചികിത്സയിലുള്ള രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ രക്ത സാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. ദുബായിൽ നിന്ന് 2 ദിവസം മുൻപ് കണ്ണൂർ വിമാനത്താവളത്തിലാണ് ഇദ്ദേഹം എത്തിയത്. പിന്നാലെ രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Post a Comment