ന്തേ..വഴി തെറ്റിയതാണോ? നടുവിൽ പുലിക്കുരമ്പയിലെ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങി രാജവെമ്പാല, വനപാലകരെത്തി കയ്യോടെ പിടികൂടി കാട്ടില്‍ വിട്ടു



നടുവിൽ:  നടുവില്‍ പഞ്ചായത്തിലെ പുലിക്കുരുമ്ബ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറില്‍ വീണ രാജവെമ്ബാലയെ പിടികൂടി അതിന്റെ കാട്ടില്‍ വിട്ടയച്ചു.

നടുവില്‍ പഞ്ചായത്തിലെ പുലിക്കുരുമ്ബ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറില്‍ രാജവെമ്ബാല വീണത്.

12 അടി നീളമുള്ള പാമ്ബാണ് കിണറ്റില്‍ വീണത്. പാമ്ബിനെ കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 

തുടർന്ന് തളിപ്പറമ്ബ് റെയിഞ്ച് ഓഫീസർ പി രതീശന്റെ നിർദ്ദേശ പ്രകാരം റസ്ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും ചേർന്ന് പാമ്ബിനെ കിണറില്‍ നിന്നും കരക്കെത്തിക്കെത്തിച്ചു. ഡിഎഫ്‌ഒ മാരായ നികേഷ്, ഷമീന എന്നിവർ നേതൃത്വം നല്‍കി. തുടർന്ന് പാമ്ബിനെ കാട്ടില്‍ വിട്ടയച്ചു.

Post a Comment

Previous Post Next Post