ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. വാരന്ത്യം കഴിഞ്ഞ് രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ ക്രിസ്മസ് ആയി.
ഇത് നാട്ടില്‍ വീട്ടുകാർക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കണമെന്നാവും മറുനാടൻ മലയാളികളുടെ ആഗ്രഹവും. എന്നാല്‍ പലരെയും പ്രശ്നത്തിലാക്കിയത് വരാനുള്ള മാര്‍ഗ്ഗങ്ങളാണ്. ട്രെയിൻ സീറ്റുകള്‍ നേരതെ റിസർവേഷൻ പൂർത്തിയാക്കിയതും ബസുകളില്‍ സീറ്റുകള്‍ നിറഞ്ഞതും സ്വകാര്യ ബസ് സർവീസുകളുടെ കത്തി നിരക്കും പലരെയും ക്രിസ്മസ് വെക്കേഷൻ ബെംഗളൂരുവില്‍ ചെലവഴിക്കുവാൻ നിര്‍ബന്ധിക്കുകയാണ്.
വന്ദേ ഭാരത് സമയത്തില്‍ മാറ്റം, വൈകി പുറപ്പെടുന്നത് പത്ത് ദിവസം, ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നവർ അറിയാൻ
യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, ക്രിസ്മസ് അവധിക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാൻ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബെംഗളൂരുവിനും മംഗളൂരുവിനും ഇടയില്‍ സ്പെഷ്യല്‍ സർവീസ് പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടില്‍ പോയി ആഘോഷം കഴിഞ്ഞ് തിരികെ വരാൻ കഴിയുന്ന വിധത്തിലാണ് യാത്രാ തിയതികള്‍ ക്രമീകരിച്ചിരിക്കുന്നത്. മംഗലാപുരത്തേയ്ക്കുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണെങ്കിലും മലബാർ ഭാഗത്തുള്ളവര്ക്കും പ്രയോജനപ്പെടുത്താം.
ബെംഗളൂരു യശ്വന്തപൂർ- മംഗളൂരു ജംങ്ഷൻ സ്പെഷ്യല്‍
ട്രെയിൻ നമ്ബർ 06505 ബെംഗളൂരു യശ്വന്തപൂർ- മംഗളൂരു ജംങ്ഷൻ സ്പെഷ്യല്‍ സർവീസ് ഡിസംബർ 23 തിങ്കള്‍, 27 വെള്ളി എന്നീ ദിവസങ്ങളില്‍ യശ്വന്തപൂരില്‍ നിന്ന് രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:45 ന് മംഗളൂരു ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ എത്തും. 11 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പറിന് 345 രൂപ, എസി ത്രീ ടയറിന് 955 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ബെംഗളൂരു യാത്ര: ഒറ്റയിടമല്ല... ഏറ്റവും കുറഞ്ഞത് മൂന്നിടങ്ങള്‍, ക്രിസ്മസ് അവധിക്ക് കുടുംബത്തിനൊപ്പം ഏകദിന യാത്ര
യശ്വന്തപൂർ ജംങ്ഷൻ - 23:55
കുനിഗല്‍ - 01:03
ചന്നരായപട്ടണ - 02:18
ഹസ്സൻ - 03:50
സക്ളേശ്പൂർ - 04:50
സുബ്രഹ്മണ്യ റോഡ് - 08:25
കബകപുട്ടൂർ - 09:23
ബണ്ട്വാള - 09:53
മംഗളൂരു ജംങ്ഷൻ
ഡിസംബർ 23 തിങ്കളാഴ്ചത്തെ യാത്രയ്ക്ക് സ്ലീപ്പറില്‍ 92 സീറ്റുകള്‍, എസി ത്രീടയറില്‍ 730 സീറ്റുകളും ഡിസംബർ 27 ലെ യാത്രക്ക് സ്ലീപ്പറില്‍ 92 സീറ്റുകളും എസി ത്രീടയറില്‍ 736 സീറ്റുകളുമാണ് 21-ാം തിയതി രാത്രി 10.45 ന് ഐആര്‍സിടിസി സൈറ്റില്‍ ലഭ്യമായിരിക്കുന്നത്. അതേസമയം, മംഗലാപുരത്ത് നിന്ന് യശ്വന്തപൂരിനുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല.
മംഗളൂരു ജംങ്ഷൻ -യശ്വന്തപൂർ സ്പെഷ്യല്‍ ട്രെയിൻ
ട്രെയിൻ നമ്ബർ 06506 ബെംഗളൂരു മംഗളൂരു ജംങ്ഷൻ -യശ്വന്തപൂർ സ്പെഷ്യല്‍ സർവീസ് ഡിസംബർ 24 ചൊവ്വ ,28 ശനി എന്നീ ദിവസങ്ങളില്‍ മംഗളൂരു ജംങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 13:00 ന് പുറപ്പെട്ട് രാത്രി 22:30ന് യശ്വന്തപൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തും. 9 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം.
മംഗളൂരു ജംങ്ഷൻ - 13:00
ബണ്ട്വാള - 13:28
കബകപുട്ടൂർ - 13:58
സുബ്രഹ്മണ്യ റോഡ് - 14:35
സക്ളേശ്പൂർ - 17:05
ഹസ്സൻ - 18:00
ചന്നരായപട്ടണ - 18:38
കുനിഗല്‍ - 19:43
യശ്വന്തപൂർ ജംങ്ഷൻ - 22:30
ബെംഗളൂരുവില്‍ നിന്ന് കാസർകോഡ്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് മംഗലാപുരത്ത് വരുവാനും നാട്ടിലേക്ക് തുടർന്ന് ട്രെയിനിലോ ബസിലോ എത്തിച്ചേരുകയും ചെയ്യാം.

Post a Comment