കണ്ണൂരില്‍ നിയന്ത്രണംവിട്ട ജീപ്പ് നാല് ഓട്ടോറിക്ഷകള്‍ ഇടിച്ചുതെറിപ്പിച്ചു; നാലുപേര്‍ക്ക് പരിക്ക്



കണ്ണൂർ: നിയന്ത്രണംവിട്ട ജീപ്പ് ഓട്ടോറിക്ഷകളില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. കണ്ണൂർ വള്ളിത്തോട് ടൗണില്‍ രാവിലെ എട്ടരയോടെയായിരുന്നു അപകടം.

കർണാടക ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന നാലു ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 


മൂന്ന് ഓട്ടോഡ്രൈവർമാർക്കും സമീപത്ത് കൂടെ നടന്നുപോവുകയായിരുന്ന കാല്‍നടക്കാരനും പരിക്കേറ്റു. പരിക്കേറ്റ നാലുപേരേയും ഇരിട്ടിയിലേയും കണ്ണൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post