വടകര -കണ്ണൂര്‍ ദേശിയ പാതയില്‍ ബസ്സിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്



കോഴിക്കോട്: കോഴിക്കോട് -കണ്ണൂർ ദേശിയ പാതയില്‍ വടകര -നാദാപുരം റോഡിനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീ പിടിച്ചു.

ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ കാരണം ഒഴിവായത് വൻ അപകടം. 


ഇന്ന് രാവിലെയാണ് വോളണ്ട് ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീ പടർന്നത്. ഇതേ സമയം തന്നെ ദേശീയപാതയിലൂടെ വെള്ളം കയറ്റി പോകുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് സമയോചിതമായ ഇടപെടല്‍ നടത്തി തീ അണയ്ക്കാൻ സഹായിച്ചത്. 


യാത്രക്കാരെ സുരക്ഷിതമായി ബസ്സില്‍ നിന്ന് ഇറക്കിയിരുന്നു.

Post a Comment

Previous Post Next Post