കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍




കോഴിക്കോട്: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവ. നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്‌ണൻ-സിദ്ധു ദമ്ബതികളുടെ മകളായ ലക്ഷ്‌മി രാധാകൃഷ്‌ണനെയാണ് മരിച്ച നിലയില്‍ ക്യാമ്ബസിനടുത്ത് സ്വകാര്യ ഹോസ്‌റ്റല്‍ മുറിയില്‍ കാണപ്പെട്ടത്.


ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ കെ.എം കുട്ടികൃഷ്‌ണൻ റോഡില്‍ സ്വകാര്യ ഹോസ്‌റ്റലിലാണ് ലക്ഷ്‌മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാള്‍ ഉപയോഗിച്ച്‌ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് അസുഖത്തെ തുടർന്ന് ലക്ഷ്‌മി ലീവായിരുന്നു എന്നാണ് സഹപാഠികള്‍ അറിയിച്ചത്.മറ്റ് കുട്ടികള്‍ പഠിക്കാൻ പോയ സമയത്താണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 


ആരും തന്റെ മരണത്തിന് ഉത്തരവാദികളല്ല എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് റൂമില്‍ നിന്നും മെഡിക്കല്‍ കോളേജ് പൊലീസിന് ലഭിച്ചു. സംഭവമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.

Post a Comment

Previous Post Next Post