യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു

 

അരൂർ : ആലപ്പുഴ ജില്ലയിലെ അരൂരിൽ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മൂന്നാംവർഷ എം. ഡി. വിദ്യാർഥിനിയായിരുന്നു ഫാത്തിമ. തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post