വെള്ളരിക്കുണ്ട് അയൽക്കാരുടെ വഴിത്തർക്കം, പിന്നെ പൊരിഞ്ഞ അടി; ഞെട്ടിക്കുന്ന വീഡിയോ

  


വഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് കൂട്ടയടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് പുങ്ങൻചാലിലാണ് സംഭവം. അയൽക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആറ് പേർക്ക് പരിക്കേറ്റു. 4 പേരെ ജില്ലാ ആശുപത്രിയിലും 2 പേരെ മാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറച്ചു നാളുകളായി നിലനിൽക്കുന്ന തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പൊലീസ് കേസെടുത്തു


വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ് 

Post a Comment

Previous Post Next Post