മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച്‌ 13 മരണം

 


മുബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച്‌ 13 മരണം. 101 പേരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ മൂന്നു പേര്‍ നാവികസേന ഉദ്യോഗസ്ഥരാണ്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ടാണ് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.


മറൈന്‍ പൊലീസും നേവിയും കോസ്റ്റ് ഗാര്‍ഡും അടിയന്തരമായി ഇടപെട്ട് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ അടിയന്തര ധനസസഹായം പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post